കോവിഡ്: സേവന നിരതരായി അനി തൗഫീഖും ഗഫൂറും

കോട്ടായി: കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്തും കോവിഡ് ബാധിത കുടുംബങ്ങൾക്ക് അവശ്യ സഹായമെത്തിക്കുന്നതുമായ സേവന രംഗത്ത് കർമനിരതരായി യുവാക്കൾ. തികച്ചും സൗജന്യവും നിസ്വാർഥവുമായ സേവനമായാണ് കോട്ടായി ഓടനൂർ വലിയപറമ്പ് സ്വദേശികളായ അനി തൗഫീഖും അബ്​ദുൽ ഗഫൂറും ഓടിനടക്കുന്നത്. കോവിഡ് ബാധിത കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കൽ, ഇവരുടെ റേഷൻ സാധനങ്ങൾ വാങ്ങിക്കൊണ്ടു കൊടുക്കൽ, മരുന്ന് എത്തിക്കൽ, കോവിഡ് മുക്തരായവരുടെ വീടുകൾ അണുവിമുക്തമാക്കൽ, പൊതു ഇടങ്ങളായ പഞ്ചായത്ത്​ ഒാഫിസ്, ആശുപത്രി, ഇലക്ട്രിസിറ്റി ഓഫിസ്, പോസ്​റ്റ്​ ഒാഫിസ്, പൊലീസ് സ്​റ്റേഷൻ, ബസ്​ കാത്തിരിപ്പു കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങൾ അണുനശീകരിക്കൽ അടക്കമുള്ള പ്രവർത്തനങ്ങളാണ് ഒരു മാസമായി ഇവർ നടത്തുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സേവനതൽപരരായി ഇവർ എത്തുന്നുണ്ട്. വെൽഫെയർ പാർട്ടിയുടെ സേവന വിഭാഗമായ ടീം വെൽഫെയറി​ൻെറ മേഖല ക്യാപ്റ്റനാണ് അനി തൗഫീഖ്​. ഗഫൂർ പ്രവർത്തകനുമാണ്. പടം - Email PE- PRY - 2 അനി തൗഫീഖും ഗഫൂറും കോട്ടായി പഞ്ചായത്ത്​ ഒാഫിസ് അണുവിമുക്തമാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.