മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിൽ കെമിസ്ട്രി, ഇസ്ലാമിക് ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, ഫിസിക്സ്, ഫോറൻസിക് സയൻസ്, അറബിക്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, മലയാളം, ഹിന്ദി, സുവോളജി, ഫിസിക്കൽ എജുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ െഗസ്റ്റ് അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയുള്ളവരും തൃശൂർ കോളജ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾ മേയ് 28ന് മുമ്പായി www.meskc.ac.in മുഖേന അപേക്ഷ സമർപ്പിക്കണം. ഇൻറർവ്യൂ തീയതി ഉദ്യോഗാർഥികളെ ഇ-മെയിൽ വഴി അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.