വടക്കഞ്ചേരി (പാലക്കാട്): അയല്‍വാസിയെ വീട്ടില്‍ കയറി മർദിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ മംഗലം ഡാം പൊലീസ് കേസെടുത്തു. മംഗലം ഡാം സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ അയിലൂര്‍ പാലമൊക്ക് സ്വദേശി സലീമിനെതിരെയാണ് (45) ആറ് വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. അയല്‍വാസി ഡിജേഷിൻെറ (35) പരാതിയിലാണ് നടപടി. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. സലീമിൻെറ ഭാര്യയും മറ്റൊരു പെണ്‍കുട്ടിയും നടന്നുപോകുന്ന സമയത്ത് മാസ്‌ക് കയറ്റിവെക്കാന്‍ ആംഗ്യം കാണിച്ചതാണ് സംഭവത്തിന് തുടക്കമെന്ന് പറയുന്നു. അപമര്യാദയായി പെരുമാറിയെന്ന് ഭാര്യ പറഞ്ഞതിനെ തുടര്‍ന്ന് സലീം ഡിജേഷിനെ വീട്ടില്‍ കയറി മർദിച്ചതായാണ് പരാതി. പരിക്കേറ്റ ഡിജേഷ് സലീമിൻെറ വീട്ടില്‍ ചെന്ന് ഭാര്യയോട് മാസ്‌ക്കിടാന്‍ നിര്‍ദേശിച്ചതാണെന്നും അപമര്യാദയായി പെരുമാറിയില്ലെന്നും ആവർത്തിച്ചു. എന്നാൽ, സലീമും ഭാര്യയും ചേര്‍ന്ന് വീണ്ടും മര്‍ദിച്ചുവെന്നാണ് ഡിജേഷ് പരാതിയില്‍ പറയുന്നത്. മര്‍ദനത്തില്‍ മനംനൊന്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഡിജേഷിനെ രക്ഷിച്ച് ആദ്യം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൊഴിയെടുക്കാന്‍ വന്ന പൊലീസ് 3000 രൂപ നൽകി പരാതിയില്ലെന്ന് എഴുതിവാങ്ങിയതായും ഡി.ജി.പിക്കും എസ്.പിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിലുണ്ട്. സലീമിനെതിരെ സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഭാര്യയെ വീട്ടില്‍ കയറി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന സലീമിൻെറ പരാതിയില്‍ ഡിജേഷിനെതിരെ മംഗലം ഡാം പൊലീസും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.