മാവുകൾ മുറിച്ച്​ കർഷകർ; കൂസലില്ലാതെ കൃഷിവകുപ്പ്

alert കൊല്ലങ്കോട്: മാംഗോ സിറ്റിയെന്ന്​ പേരുകേട്ട കൊല്ല​േങ്കാട് പ്രതിസന്ധിയിലായ കർഷകർ​ മാവുകൾ മുറിച്ചുനീക്കുന്നത്​ തുടരു​േമ്പാഴും കൂസലില്ലാതെ കൃഷിവകുപ്പ്​. കാലാവസ്ഥവ്യതിയാനം മൂലമുണ്ടായ വിളവ്​ കുറവും കീടങ്ങളുടെ ശല്യവും മൂലമാണ്​ മാവുകൾ മുറിച്ചുനീക്കു​ന്ന​തെന്ന്​ കർഷകർ പറയുന്നു. എന്നാൽ, കൃഷിവകുപ്പ്​ അധികൃതർ കർഷകരുമായി ബന്ധപ്പെടാനോ പ്രദേശം സന്ദർശിക്കാനോ തയാറായിട്ടില്ലെന്നാണ്​ ആക്ഷേപം​. വിവിധയിനങ്ങളിലായി 40,000 മെട്രിക് ടൺ മാങ്ങയാണ്​ ഒാരോ സീസണിലും മുതലമടയിൽ നിന്ന്​ മാർക്കറ്റിലെത്തുന്നത്​. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 800 ഏക്കറിലെ മാവുകളിൽ​ വിളവ്​ കുത്തനെ കുറഞ്ഞതായി കർഷകർ പറയുന്നു. കഴിഞ്ഞ ദിവസം മാത്രം ആയിരത്തിലധികം മാവുകളാണ്​ കർഷകർ മുറിച്ചുനീക്കിയത്​. ഇത്​ തുടരുന്നതോടെ സംസ്ഥാനത്തി​ൻെറ കാർഷിക മേഖലയിൽ കാര്യമായ വരുമാനം നൽകിയിരുന്ന മുതലമടയിലെ മാവുകൃഷി ഇല്ലാതായേക്കുമോ എന്ന ഭയത്തിലാണ്​ കർഷക സംഘടനകളടക്കമുള്ളവർ. മാധ്യമ വാർത്തകളെ തുടർന്ന് മുതലമട കൃഷി ഓഫിസറോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടതായി ജില്ല കൃഷി ​െഡപ്യൂട്ടി ഡയറക​ടർ നൂറുദ്ദീൻ പറഞ്ഞു. ----------------------------------- തദ്ദേശീയമായി തൈകൾ ഉൽപാദിപ്പിക്കണ​മെന്ന്​ പാലക്കാട്​: പ്രതിരോധശേഷിയുള്ള മാവുകൾ മുതലമടയിൽ ​തന്നെ ഉൽപാദിപ്പിക്കണമെന്ന് കർഷകർ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലധികമായി തമിഴ്നാട്ടിലെ ഒട്ടുമാവിൻ തൈകളാണ് മുതലമടയിൽ നടുന്നത്​. ഇവ കരുത്തുകുറഞ്ഞതും ദീർഘകാലം കായ്​ഫലം നൽകാത്തതുമാണ്​. ഇതാണ്​ മാവുകൾ കൂട്ടമായി വെട്ടിനീക്കാൻ കാരണം. മുതലമടയിലെ മാവുകളെ ഉപയോഗപ്പെടുത്തി സങ്കരയിനം ഒട്ടുമാവിൻ തൈകൾ ഉൽപാദിപ്പിക്കാൻ കാർഷിക സർവകലാശാല തയാറാവണമെന്നാണ്​ കർഷകരുടെ ആവശ്യം. മുതലമട കേന്ദ്രീകരിച്ച് മാവിൻതൈകൾ ഉൽപാദിപ്പിച്ച് വിൽപന നടത്തുന്ന കൃഷിവകുപ്പി​ൻെറ കേന്ദ്രം സ്ഥാപിച്ചാൽ തൈകൾക്ക്​ തമിഴ്നാടിനെ ആശ്രയിക്കുന്നത്​ ഒഴിവാക്കാമെന്നും കർഷകർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.