പട്ടാമ്പി: മഹാരാഷ്ട്ര എൻ.സി.സി ഡയറക്ടറേറ്റിനു കീഴിൽ നടന്ന നാഷനൽ ഇൻറഗ്രേഷൻ ക്യാമ്പായ ഏക് ഭാരത് ശ്രേഷ്ട ഭാരത് (ഇ.ബി.എസ്.ബി) ക്യാമ്പിൽ നടന്ന ക്വിസ് മത്സരത്തിൽ പട്ടാമ്പി ഗവ. സംസ്കൃത കോളജ് കാഡറ്റ് പി. അഭിരാമിക്ക് രണ്ടാം സ്ഥാനം. ഓൺലൈനായി നടന്ന ക്യാമ്പിൽ മഹാരാഷ്ട്ര, കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റുകളിൽ നിന്നായി 400 പേരാണ് പങ്കെടുത്തത്. ഈ മാസം 16ന് തുടങ്ങിയ ക്യാമ്പ് 21നാണ് സമാപിച്ചത്. ഇംഗ്ലീഷ്-ഹിസ്റ്ററി വിഭാഗത്തിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അഭിരാമി. താനൂർ മുല്ലശ്ശേരി മോഹൻദാസിൻെറയും ജ്യോതിയുടേയും മകളാണ്. അഭിരാമിയെ 28 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ യു.ബി. ഗുരുങ്, പ്രിൻസിപ്പൽ ഡോ. സജി സ്റ്റീഫൻ, എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ ഡോ. പി. അബ്ദു തുടങ്ങിയവർ അനുമോദിച്ചു. ചിത്രം: ptb 221 അഭിരാമി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.