പരാതിയിൽ നടപടിയില്ല; പഞ്ചായത്തി​െൻറ ആദരം വേണ്ടെന്നു​െവച്ച്​ യോഗാചാര്യൻ

പരാതിയിൽ നടപടിയില്ല; പഞ്ചായത്തി​ൻെറ ആദരം വേണ്ടെന്നു​െവച്ച്​ യോഗാചാര്യൻ പട്ടാമ്പി: യോഗാചാര്യൻ എം. മാധവൻ പഞ്ചായത്തി​ൻെറ ആദരപത്രം തിരിച്ചു നൽകുന്നു. ദ്രോഹിക്കാൻ കൂട്ടുനിൽക്കുന്ന പഞ്ചായത്തി​ൻെറ ആദരം ആവശ്യമില്ലെന്ന് മാധവൻ പറഞ്ഞു. രണ്ടരവർഷമായി ത​ൻെറ വീടിനടുത്ത് പഞ്ചായത്തി​ൻെറ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഫർണിച്ചർ കമ്പനിക്കെതിരെ നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതാണ് കാരണം. വലിയതോതിലുള്ള ശബ്​ദത്തിൽ സമീപവാസികളുടെ സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കുന്ന തരത്തിലാണ് കമ്പനി പ്രവർത്തിച്ചുവരുന്നതെന്ന് മാധവൻ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.