കലാപഠന കോഴ്‌സ്​

പാലക്കാട്: കിള്ളിക്കുറുശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക കലാപീഠത്തില്‍ ഓട്ടന്തുള്ളല്‍, കര്‍ണാടക സംഗീതം, മോഹിനിയാട്ടം, മൃദംഗം എന്നീ ത്രിവത്സര കലാപഠന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതലുള്ള സ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ ഓഫിസില്‍നിന്ന്​ ലഭിക്കുന്ന ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30. ഫോൺ: 9446530031, 9946027490. പമ്പ് ഓപറേറ്റര്‍ ഒഴിവ് പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനിയറിങ് കോളജില്‍ പമ്പ് ഓപറേറ്ററെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പമ്പ് ഓപറേറ്റര്‍ ട്രെയിനിങ്​ ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/വി.എച്ച്.എസ്.ഇ അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും കെ.ജി.ടി.ഇ/ എന്‍.ടി.സി/ഐ.ടി.ഐ (ഇലക്ട്രിക്കല്‍/എം.എം.വി) അല്ലെങ്കില്‍ തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയം അഭികാമ്യം. ഏപ്രില്‍ 21ന് രാവിലെ 11ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പൽ മുമ്പാകെ എത്തണം. അപേക്ഷ ലഭിച്ചിട്ടില്ല പാലക്കാട്: ജില്ലയില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വിസിലെ മൂന്ന്​ തസ്തികകളിലേക്ക് 2020 ഡിസംബര്‍ 31ലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. ലൈബ്രേറിയന്‍ ഗ്രേഡ് നാല് (ബൈ ട്രാന്‍സ്ഫര്‍) കാറ്റഗറി നമ്പര്‍ 495/2020, 496/2020, 497/2020 എന്നീ തസ്തികകളിലേക്കുള്ള വിജ്ഞാപനത്തിലാണ് അപേക്ഷകള്‍ ലഭിക്കാത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.