അംബേദ്കർ ജയന്തി ആഘോഷം

അലനല്ലൂർ: കേരള ദലിത് ഫോറം മണ്ണാർക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അലനല്ലൂരിലെ വിവിധ യൂനിറ്റുകളിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. നാട്ടുക്കലിൽ നടന്ന യോഗം സി.ഐ ഹിദായത്തുല്ല മാമ്പ്ര ഉദ്ഘാടനം ചെയ്തു. ദലിത് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി വി. മോഹൻദാസ് സംസാരിച്ചു. അലനല്ലൂരിൽ ടി.പി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പാക്കത്ത് സുകുമാരൻ സംസാരിച്ചു. എടത്തനാട്ടുകര ഐ.ടി.സി യൂനിറ്റി​ൻെറ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വി.പി. ഗിരിജ അധ്യക്ഷതവഹിച്ചു. യൂനിറ്റ് പ്രസിഡൻറ് വി.പി. ഗിരീഷ്, ബാബു കരിമ്പനക്കാട്ടിൽ, മണികണ്ഠൻ വട്ടത്തൊടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.