അന്വേഷണ ഏജൻസികളെ തടയുന്നത് ഫെഡറൽ സംവിധാനത്തിന് വിരുദ്ധം -രമേശ് ചെന്നിത്തല വെൽെഫയർ പാർട്ടിയുമായി സഖ്യം നിലവിലില്ലെന്ന് കുഞ്ഞാലിക്കുട്ടി പാലക്കാട്: സംസ്ഥാനത്തെത്തുന്ന അന്വേഷണ ഏജൻസികളെ പൊലീസടക്കമുള്ള സംവിധാനങ്ങളുപയോഗിച്ച് തടസ്സപ്പെടുത്തുന്നത് ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് പാലക്കാട് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹവാലക്കും മയക്കുമരുന്നിനും മുഖ്യമന്ത്രിയുടെ ഓഫിസ് പച്ചക്കൊടി കാണിക്കുകയാണ്. കേരള രാഷ്ട്രീയം യു.ഡി.എഫിന് അനുകൂലമാണ്. കേരളകോൺഗ്രസ് വിട്ടുപോയത് ബാധിക്കില്ല. പി.ജെ. ജോസഫ് വിഭാഗത്തിലേക്ക് നേതാക്കളടക്കം ഒഴുകുകയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിൽ വെൽെഫയർ പാർട്ടിയുമായുള്ള സഖ്യം നിലവിലില്ലാത്ത ഒന്നാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. അഴിമതി, ഫാഷിസ്റ്റ്, ദുർഭരണ വിരുദ്ധ തെരഞ്ഞെടുപ്പാണിതെന്നും വിഷയത്തിൽ സമാന നിലപാടുള്ള എല്ലാവരുമായും പ്രാദേശികതലത്തിൽ നീക്കുപോക്കുണ്ടാക്കുമെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.