Posted On
date_range Updated On
date_range കഞ്ചിക്കോടിന് സമീപം ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു; സംഭവം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ
പാലക്കാട്: കഞ്ചിക്കോടിന് സമീപം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രിയിൽ തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് തട്ടിയാണ് ണ്ട് വയസ് പ്രായമുള്ള ആന ചരിഞ്ഞത്.
രാത്രി 11 മണിയോടെ മലമ്പുഴ-കഞ്ചിക്കോട് റോഡിൽ അഗസ്റ്റിൻ ടെക്സ്റ്റൈൽ കമ്പനിക്ക് സമീപമാണ് സംഭവം. ട്രെയിനിടിച്ച് ആനയുടെ തലക്കും പുറത്തിനും ഗുരുതര പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാക്കിന് സമീപത്തെ കുഴിയിൽ ആന വീഴുകയായിരുന്നു.
ഒരു മാസത്തിനിടെ കഞ്ചിക്കോട് രണ്ട് ആനകളാണ് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ചരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.