മണ്ണാർക്കാട് കോഴിഫാമിൽ വൻ തീപിടിത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിലുണ്ടായ വൻ തീപിടിത്തതിൽ 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. മണ്ണാർക്കാട് കണ്ടമംഗലത്ത് ഫൈസലിന്‍റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് തീപിടിത്തമുണ്ടായത്.

കനത്ത ചൂടിനെ പ്രതിരോധിക്കാൻ തെങ്ങിന്‍റെ ഓലയും കവുങ്ങും ഉപയോഗിച്ച് അടച്ചിരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഓലക്കും കവുങ്ങിനും തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് തൊഴിലാളികൾ സ്ഥലത്തെത്തുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമനസേന യൂനിറ്റിനെ വിവരം അറിയിച്ചു. ഒന്നര മണിക്കൂർ പരിശ്രമിച്ചിട്ടാണ് തീ അണച്ചത്.

Tags:    
News Summary - Huge fire in Mannarkkad chicken farm; 3000 chicks died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.