വാളയാർ പീഡനം: സർക്കാർ മാതാപിതാക്കളുടെ ആവശ്യത്തോടൊപ്പം -മന്ത്രി എ.​െക. ബാലൻ

പാലക്കാട്​: വാളയാറിൽ പീഡനത്തിനിരയായി മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ പരാതികൾ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷൻ പരിശോധിച്ചിരുന്നതാണെന്ന്​ മന്ത്രി എ.​െക. ബാലൻ. കമീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിൽ മാത്രം ഉദ്യോഗസ്ഥരുടെ ​സ്​ഥാനക്കയറ്റം തടയാൻ നിയമപരമായി കഴിയില്ല. ചില നടപടിക്രമങ്ങൾ കൂടി നോക്കിയി​ട്ടേ അത്​ സ്വീകരിക്കാനാകൂ. മാതാപിതാക്കളുടെ അതേ ആവശ്യമാണ്​ സർക്കാറിനുമുള്ളത്​. അത്​ സർക്കാർ ഹൈകോടതിയിൽ പറഞ്ഞതാണ്​. ഇപ്പോൾ മാതാവ്​ നടത്തുന്ന സത്യഗ്രഹം എന്തിനാണെന്ന്​ അറിയില്ല. അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.