നെല്ല് സംഭരണം: രജിസ്ട്രേഷൻ ലഘൂകരിക്കും

പാലക്കാട്: ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷൻ നടപടി സപ്ലൈകോ ലഘൂകരിക്കും. കോവിഡ് 19 സാമൂഹിക വ്യാപന സാഹചര്യത്തിലാണ് നടപടി. പുതുതായി കൃഷിഭൂമി വാങ്ങിയവർ, പാട്ടത്തിന് കൃഷിയിറക്കുന്നവർ എന്നിവർക്ക് മാത്രമായിരിക്കും രേഖകൾ സമർപ്പിക്കേണ്ടി വരുക. അടുത്ത ആഴ്ചയോടെ രജിസ്ട്രേഷനുള്ള വിജ്ഞാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കി നടപടിക്രമങ്ങൾ മുൻവർഷങ്ങളിലേതുപോലെ തുടരും. ആഗസ്​റ്റ്​ ഒന്നിന് ആരംഭിക്കേണ്ട രജിസ്ട്രേഷൻ ഈ പ്രാവശ്യം നീണ്ടുപോയി. കൃഷിഭവനിലും സ​ൈപ്ലകോയിലും കർഷകരുടെ വിശദാംശംങ്ങൾ പൂർണമായും ഉള്ളതിനാൽ രജിസ്ട്രേഷൻ നടപടി ലഘൂകരിക്കണമെന്ന് വിവിധ കർഷക സംഘടനകൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.