മങ്കര: തൊഴിലുറപ്പിലെ പെൺകരുത്തിൽ നിർമിച്ച കിണർ മങ്കര കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി. പത്ത് വനിത തൊഴിലാളികളാണ് പത്ത് മീറ്റർ താഴ്ചയുള്ള കിണർ നിർമിച്ചത്. പഞ്ചായത്ത്, തൊഴിലുറപ്പ് ഫണ്ട് എന്നിവ വിനിയോഗിച്ചാണ് നിർമാണം. ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ബിന്ദു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ജിൻസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഇ.ആർ. ശശി, സദാശിവൻ, സുചിത്ര, ശശികല, ഷെമീന, കുമാരൻ, സി. വിനയൻ, മെഡിക്കൽ ഓഫിസർ ധനേഷ് എന്നിവർ സംസാരിച്ചു. pew kiner മങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ തൊഴിലുറപ്പിൽ നിർമിച്ച കിണറിൻെറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ബിന്ദു നിർവഹിക്കുന്നു 'പണ്ടാരക്കാട് റോഡ് അപാകത പരിഹരിക്കണം' ആലത്തൂർ: ബാങ്ക് റോഡിൽനിന്ന് പണ്ടാരക്കാട്ടിലേക്കുള്ള റോഡ് നിർമാണത്തിലെ അപാകത പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് എം. മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. മെയിൻ റോഡിൽനിന്ന് വാഹനങ്ങൾക്ക് കയറാൻ പറ്റാത്ത വിധം പൊക്കത്തിലാണ് പുതിയ വഴിയുടെ നിർമാണം നടക്കുന്നത്. ഉയരക്കൂടുതൽ കാരണം വാഹനങ്ങൾക്ക് പോകാൻ കഴിയാതെ വരുമെന്നാണ് ആക്ഷേപം. മെയിൻ റോഡിലെ ബാങ്ക് റോഡ് ഭാഗത്ത് നിന്ന് സ്വാതി ജങ്ഷൻ, മിനി സിവിൽ സ്റ്റേഷൻ, ക്രസൻറ് ആശുപത്രി, കോർട്ട് റോഡ് എന്നിവിടങ്ങളിലേക്ക് വേഗം എത്താവുന്നതാണ് പണ്ടാരക്കാട് വഴി നിർമിക്കുന്ന പുതിയ റോഡ്. രണ്ട് റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന വിധം ഉയരം പാകപ്പെടുത്തണമെന്നാണ് ആവശ്യം. pew road പണ്ടാരക്കാട് ഭാഗത്തേക്ക് നിർമാണം നടക്കുന്ന പുതിയ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.