പൊന്നാനി ഹാർബറിൽ നങ്കൂരമിട്ടിരുന്ന ബോട്ട് കത്തി നശിച്ചു

പൊന്നാനി: മത്സ്യബന്ധനം കഴിഞ്ഞ് പുതിയ വാർഫിന് സമീപം നങ്കൂരമിട്ട ബോട്ട് കത്തി നശിച്ചു. പൊന്നാനി സ്വദേശി കുട്ടുമ്മാനകത്ത് അബ്ദുല്ലക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭാരത് ബോട്ടാണ് അഗ്നിക്കിരയായത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ മത്സ്യത്തൊഴിലാളികൾ തീ പടരാതിരിക്കാൻ ബോട്ടിന്‍റെ കെട്ടഴിച്ചു വിട്ടു. ഇതോടെ ബോട്ട് പുഴയിൽ അകന്ന് മാറിയതിനെത്തുടർന്ന് മറ്റ് ബോട്ടുകളിൽ എത്തി തൊഴിലാളികൾ തന്നെ തീയണച്ചു. ഏകദേശം പതിനഞ്ച് മിനിറ്റോളം അഗ്നിബാധയുണ്ടായി. ബോട്ടിന്‍റെ മുക്കാൽ ഭാഗവും കത്തിയമർന്നു. ഷോർട് സർക്യൂട്ടാവാം അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. Photo: MP PNN 4: പൊന്നാനി ഹാർബറിൽ നങ്കൂരമിട്ടിരുന്ന ബോട്ട് കത്തി നശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.