ഓർമകൾ മേയുന്ന തിരുമുറ്റത്ത് ഒരുവട്ടം കൂടി അവർ ഒത്തുകൂടി

ഒറ്റപ്പാലം: ഓർമകൾ മേയുന്ന വിദ്യാലയം തേടി കാൽ നൂറ്റാണ്ടിനിപ്പുറം ഒരുവട്ടം കൂടി അവരെത്തി. 1996-97 എസ്.എസ്.എൽ.സി ബാച്ചിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ ഹൃദ്യമായ പുനഃസമാഗമത്തിന് കടമ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വേദിയായി. കലാലയത്തിന്‍റെ പടിയിറക്കം തൊട്ട് നാളിതുവരെയുള്ള ജീവിതവഴികളിലെ അനുഭങ്ങളുടെ പങ്കുവെപ്പ് സമ്മിശ്രവികാരത്തോടെയാണ് അധ്യാപകർ ഉൾപ്പെടെ ഓരോരുത്തരും കേട്ടിരുന്നത്. കല്ലും മുള്ളും താണ്ടുന്നവർക്കിടയിൽ ഔദ്യോഗിക രംഗത്തുൾപ്പെടെ ഉന്നതങ്ങളിൽ എത്തിപ്പെട്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു. മുൻ പ്രധാനാധ്യാപകൻ എം.കെ. വിജയൻ സംഗമം ഉദ്‌ഘാടനം ചെയ്തു. പൂർവ വിദ്യാർഥിയും അധ്യാപകനുമായ സുലൈമാൻ അധ്യക്ഷത വഹിച്ചു. ബാച്ചിലെ 91 പൂർവ വിദ്യാർഥികളാണ് സമാഗമത്തിനെത്തിയത്. മുൻ അധ്യാപകരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. വിഭവസമൃദ്ധമായ സദ്യ കഴിഞ്ഞ് വീണ്ടും ഒരുമിക്കാമെന്ന യാത്രാമൊഴി ചൊല്ലിയാണ് ഏവരും വിദ്യാലയം വിട്ടത്. pew_otp_ 2 കടമ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 1996-97 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികൾ സംഘടിപ്പിച്ച സംഗമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.