സീതാർകുണ്ട് വ്യൂ പോയൻറ് ഭാഗത്ത് അപകടങ്ങൾ ആവർത്തിക്കുന്നു

നെല്ലിയാമ്പതി: സീതാർകുണ്ട് വ്യൂ പോയന്‍റ്​ ഭാഗത്തെത്തുന്ന സന്ദർശകർ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി പരാതി. സെൽഫിയെടുക്കാനായി അപകടകരമായ പാറക്കെട്ടുകളിൽ കയറിനിന്ന് അപകടത്തിൽപെടുന്ന സംഭവങ്ങൾ പലതും ആവർത്തിക്കപ്പെടുന്നു. സെൽഫിയെടുക്കവെ രണ്ട്​ യുവാക്കൾ കൊക്കയിലേക്ക്​ മറിഞ്ഞ സംഭവമുണ്ടായത് രണ്ടാഴ്ച മുമ്പാണ്. എന്നാൽ, പാറക്കെട്ടുകളിൽ തങ്ങിയതുമൂലം വലിയ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സമാനസംഭവങ്ങൾ ആവർത്തിച്ചാലും പുറം ലോകമറിയുന്നില്ല. ഇവിടെ സന്ദർശകരെ നിരീക്ഷിക്കാനോ സുരക്ഷാവീഴ്ച തിരിച്ചറിയാനോ സംവിധാനമില്ല. കേശവൻപാറ, മിന്നാമ്പാറ ഭാഗങ്ങളിലും സെൽഫിയെടുക്കാൻ സന്ദർശകർ സാഹസത്തിന്​ മുതിരാറുണ്ട്. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ ഗാർഡുകളെ നിയമിക്കാൻ ബന്ധപ്പെട്ട വകുപ്പ്​ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യവും ഉയരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.