മലപ്പുറം: സർക്കാർ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ ജെൻഡർ ന്യൂട്രാലിറ്റി വിഷയം ഇപ്പോൾ വിവാദമാക്കേണ്ടതില്ലെന്നും വിഷയത്തിൽ മുസ്‌ലിം ലീഗുമായി അഭിപ്രായ ഭിന്നതയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശനിയാഴ്ച രാവിലെ മലപ്പുറത്തെത്തിയ വി.ഡി. സതീശൻ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയുമായും വി.ഡി. സതീശൻ ചർച്ച നടത്തി. ജെൻഡർ ന്യൂട്രാലിറ്റി വിഷയം ലീഗ് നേതാക്കളുമായി ചർച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാമിന്‍റെ പ്രസ്താവനയെ താൻ തള്ളിക്കളഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചു. കണ്ണൂർ സർവകലാശാല വി.സിയുടെ നിയമനം തന്നെ നിയമവിരുദ്ധമാണ്. പുനർനിയമനം തെറ്റെന്ന് ഗവർണർ തന്നെ സമ്മതിച്ചിരുന്നു. കേരളത്തിലെ സർവകലാശാലകളിലെ മുഴുവൻ ക്രമരഹിത നിയമനങ്ങളും അന്വേഷിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മലപ്പുറം കാരാത്തോടുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വസതിയും സതീശൻ സന്ദർശിച്ചു. ജില്ല കോൺഗ്രസ് പ്രസിഡൻറ് വി.എസ്. ജോയ്, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം എന്നിവരും സംബന്ധിച്ചു. mpg vd panakkad: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിലെത്തിയപ്പോൾ. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയ് എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.