തൊഴിലാളി സെമിനാർ

പാലക്കാട്​: എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജില്ല സമ്മേളന ഭാഗമായി കഞ്ചിക്കോട്ട് നടത്തിയ സെമിനാറിൽ സംസ്ഥാന കൗൺസിൽ അംഗം വിജയൻ കുനിശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.സി. ജയപാലൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ. മല്ലിക, ചുമട്ടു തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി വേലു, എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ പി. ശിവദാസ്, സി.പി.ഐ മലമ്പുഴ മണ്ഡലം സെക്രട്ടറി ടി.വി. വിജയൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.