പുളിക്കല്‍: ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വഞ്ചിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ ഉത്തരവ്. സിയാംകണ്ടും സ്വദേശി പി. ജസീലിന് 38,495 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. 2019ലാണ് കേസിനാസ്പദമായ സംഭവം. ഫെബ്രുവരി നാലിന് ആമസോണില്‍ ജസീല്‍ വാച്ച് ഓര്‍ഡര്‍ ചെയ്തിരുന്നു. വിലയായ 3,495 രൂപ ഓണ്‍ലൈനായി നല്‍കുകയും ചെയ്തു. എന്നാൽ, കൈയില്‍ കിട്ടിയത് കാലിപ്പെട്ടി മാത്രം. തുടര്‍ന്ന് മുഴുവന്‍ രേഖകളുമായി ജസീല്‍ അഡ്വ. അബ്ദുറഹ്‌മാന്‍ മുഖേന മലപ്പുറം ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ച് വഞ്ചന കുറ്റത്തിന് പരാതി നല്‍കി. വിശദമായ വാദം മൂന്ന് വര്‍ഷത്തിലധികം നീണ്ടു. തുടര്‍ന്നാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷന്‍ പരാതിക്കാരന് അനുകൂലമായി ഉത്തരവിട്ടത്. വാച്ചിന്റെ വിലയായ 3,495 രൂപയും പരാതി നല്‍കിയ ദിവസം മുതല്‍ അതിന്റെ ഒമ്പത് ശതമാനം പലിശയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 10,000 രൂപയുമാണ് ആമസോണ്‍ ഉപഭോക്താവിന് നല്‍കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.