വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ്‌ മോദിയെ പ്രീണിപ്പിക്കാൻ -എ.പി. അനിൽകുമാർ എം.എൽ.എ

മലപ്പുറം: ഗാന്ധിജിയുടെ ചിത്രം തകർത്തു എന്നാരോപിച്ച് രാഹുൽ ഗാന്ധിയുടെ ഓഫിസ് സ്റ്റാഫുകൾക്കെതിരെ കേസെടുത്ത പൊലീസ് നടപടി ബി.ജെ.പിയെ തൃപ്തിപ്പെടുത്താനുള്ള പിണറായി വിജയന്‍റെ നീക്കമാണെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. കേന്ദ്ര ഏജൻസികളുടെ അന്വേഷണവലയത്തിൽ നിൽക്കുന്ന സംസ്ഥാന സർക്കാറിനെ രക്ഷിക്കാൻ നരേന്ദ്രമോദിയെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യമാണ് നടപടിക്ക് പിന്നിലെന്നും എം.എൽ.എ വാർത്തക്കുറിപ്പിൽ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.