ചാഞ്ചേരി പറമ്പ്​ റോഡ് ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു

ചാഞ്ചേരിപറമ്പ്​ റോഡ് ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചു രേഖകള്‍ സ്പീക്കറുടെ ഓഫിസിലെത്തിക്കാന്‍ നിർദേശിച്ചിട്ടുണ്ട് തൃത്താല: വെള്ളിയാങ്കല്ല് ചാഞ്ചേരിപറമ്പ്​ കോളനി റോഡ് ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചു. നേരത്തെ മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടിട്ടും പ്രവൃത്തി നടത്താത്തതിനെതിരെ മാധ്യമം വാര്‍ത്തയാക്കിയിരുന്നു. റോഡ് പ്രവൃത്തി നീണ്ടുപോകുന്ന പരാതിയിൽ ഉദ്യോഗസ്ഥർ നേരിട്ട്​ സന്ദർശിച്ച്​ സ്ഥിതിഗതികള്‍ വിലയിരുത്തി. റോഡുമായി ബന്ധപ്പെട്ട രേഖകള്‍ സ്പീക്കറുടെ ഓഫിസിലെത്തിക്കാന്‍ നിർദേശിച്ചിട്ടുണ്ട്. ചമ്രവട്ടം റെഗുലേറ്റര്‍ പദ്ധതി എ.ഇ. ഗിരീഷ് കുമാർ, സ്പീക്കറുടെ പ്രതിനിധി പി.എസ്. സുബ്രഹ്മണ്യൻ (ബാബു), എക്സി. എൻജിനിയർ ദിലീപ്, ചാഞ്ചേരി പറമ്പ് വെള്ളിയാങ്കല്ല് റോഡ് വികസന സമിതി ചെയർമാൻ ചോലയിൽ വേലായുധൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. Pew ank വെള്ളിയാങ്കല്ല്-ചാഞ്ചേരിപറമ്പ്​ റോഡ് അധികൃതര്‍ സന്ദര്‍ശിച്ചപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.