പാലക്കാട്: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ വീല്‍ചെയറിലും വാക്കറിലും സഞ്ചരിച്ച് പ്രതിഷേധം. ഓട്ടോ ടാക്സി ടെംപോ ഡ്രൈവേഴ്സ് യൂനിയൻ നേതൃത്വത്തിലായിരുന്നു പ്രതീകാത്മക സമരം. കുഴി കാരണം ഓരോ ദിവസവും നഗരത്തിലെ വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ കൂടുന്നുവെന്നാണ് ആക്ഷേപം. വാഹനവുമായി പാലക്കാട് നഗരത്തിലെ റോഡിലിറങ്ങുന്നവരുടെ അവസ്ഥ ഇങ്ങനെയാകുമെന്നായിരുന്നു ഡ്രൈവര്‍മാരുടെ മുന്നറിയിപ്പ്. ഇരുചക്രവാഹനയാത്രികരടക്കമുള്ളവർ അപകടത്തില്‍പ്പെടുകയാണ്. റോഡിലെ കുഴിയില്‍ വീണ് കേടാകുന്ന മുച്ചക്ര വാഹനങ്ങളും കുറവല്ല. കുഴിയുണ്ടായിരുന്ന സ്ഥലങ്ങളില്‍ കരിങ്കല്‍ പാളികളിട്ട് മൂടിയതല്ലാതെ ശാശ്വത പരിഹാരമില്ല. ഈ സാഹചര്യത്തിലാണ് പ്രതീകാത്മക പ്രതിഷേധം. അപകടത്തില്‍ പരിക്കേറ്റവരെ ഓര്‍മിപ്പിക്കുന്ന മട്ടില്‍ കൈയില്‍ പ്ലാസ്റ്ററിട്ടും വീല്‍ചെയറിലും വാക്കറിന്റെയും സഹായത്താല്‍ നീങ്ങിയും തൊഴിലാളികള്‍ നഗരം ചുറ്റി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധം നഗരസഭ കവാടത്തിന് മുന്നില്‍ സമാപിച്ചു. ഓട്ടോ ടാക്സി ടെംപോ ഡ്രൈവേഴ്സ് യൂനിയന്‍ ജില്ല സെക്രട്ടറി എ.വി. സുരേഷ് കുമാര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. pew protest നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ ഓട്ടോ ടാക്സി ടെംപോ ഡ്രൈവേഴ്സ് യൂനിയന്‍ അംഗങ്ങൾ പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.