കൃഷി പാഠങ്ങൾ പകർന്ന് നൽകിയ അധ്യാപകൻ സനൽ കുമാറിന് അംഗീകാരം

കൃഷിപാഠങ്ങൾ പകർന്ന് നൽകിയ അധ്യാപകൻ സനൽ കുമാറിന് അംഗീകാരം കാഞ്ഞിരപ്പുഴ: പുതുതലമുറയിലെ വിദ്യാർഥികൾക്ക് കൃഷിപാഠങ്ങൾ പകർന്ന് നൽകിയ പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ എസ്. സനൽ കുമാറിന് അംഗീകാരം. പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നൽകുന്ന മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരമാണ് സനൽ കരസ്ഥമാക്കിയത്. അരലക്ഷം രൂപയും പ്രശസ്തിപത്രവും മൊമന്‍റോയും ഉൾപ്പെട്ടതാണ് പുരസ്കാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കൃഷിമന്ത്രി പി. പ്രസാദ് പുരസ്കാരം കൈമാറി. സ്​കൂൾ കാമ്പസിലെ ജൈവ പച്ചക്കറി കൃഷിയിലൂടെ വിദ്യാർഥികളിൽ മണ്ണിനോടും കൃഷിയോടും പ്രകൃതിയോടും സ്നേഹവും താൽപര്യവും വളർത്തിയതിനാണ് പുരസ്കാരം. സ്കൂളിൽ വിദ്യാർഥികൾ നട്ടു പരിപാലിച്ച പച്ചക്കറികളും വാഴക്കുലകളും ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, പപ്പായ തുടങ്ങിയ ഉൽപന്നങ്ങളും സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു. കോവിഡ് കാലത്ത് വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ സാമൂഹിക അടുക്കള വഴി ഒരുമാസം ആറായിരത്തോളം അശരണരായ രോഗികൾക്ക് ഉച്ചഭക്ഷണം വീട്ടിലെത്തിച്ച്​ നൽകിയ 'സ്നേഹപൂർവം പൊതിച്ചോറ്' പദ്ധതിക്ക് സ്കൂളിൽ ഉൽപാദിപ്പിച്ച വിഭവങ്ങളാണ് ഉപയോഗിച്ചിരുന്നത്. സനലിനെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.വി. സതി രാമരാജൻ, പി.ടി.എ പ്രസിഡന്റ് ബാലകൃഷ്ണൻ, പ്രിൻസിപ്പൽ ദിവ്യ എന്നിവർ പ്രശംസിച്ചു. പടം) KL KD Sanal Kumar തിരുവനന്തപുരത്ത് കൃഷി പ്രോത്സാഹനത്തിനുള്ള അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം മന്ത്രി പി. പ്രസാദ് എസ്. സനൽകുമാറിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.