ഗതാഗത നിയന്ത്രണം

പാലക്കാട്: പാലക്കാട് പൊള്ളാച്ചി പൊതുമരാമത്ത് വകുപ്പ് റോഡില്‍ (എസ്.എച്ച് 52) ശനിയാഴ്ച മുതല്‍ കൊഴിഞ്ഞാമ്പാറ വെയര്‍ഹൗസിനു സമീപം കലുങ്ക് നിര്‍മാണവും അഴുക്കുചാല്‍ നിര്‍മാണവും ആരംഭിക്കുന്നതിനാല്‍ ലോറി ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചു. പാലക്കാട് ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങള്‍ അത്തിക്കോട് ജങ്ഷനില്‍നിന്നും പൊള്ളാച്ചിയില്‍നിന്നും വരുന്ന വാഹനങ്ങള്‍ കൊഴിഞ്ഞാമ്പാറ ജങ്ഷനില്‍നിന്നും തിരിഞ്ഞുപോകണമെന്ന് കൊഴിഞ്ഞാമ്പാറ സെക്ഷന്‍ പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനിയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.