അതിജീവിതരോട് കാരുണ്യപൂര്‍വം പെരുമാറണം പോക്സോ കേസുകള്‍ സംബന്ധിച്ച് അവലോകനം നടത്തി പാലക്കാട്: പീഡനത്തിനിരയാകുന്ന കുട്ടികളുടെ അന്തസ്സിനെ ഹനിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പോക്സോ കേസുകളിലെ അതിജീവിതര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ബാലാവകാശ കമീഷന്‍ അംഗം സി. വിജയകുമാര്‍ പറഞ്ഞു. ജില്ലയിലെ പോക്സോ കേസുകള്‍ സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. പോക്സോ കേസുകളില്‍ കൃത്യമായി ബോധവത്കരണം നല്‍കുകയാണ് കമീഷന്‍ ലക്ഷ്യമിടുന്നതെന്നും കുട്ടികള്‍ സുരക്ഷിതരായിരിക്കുന്നതിന് വലിയ രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാവണമെന്നും വ്യക്തമാക്കി. ബാലാവകാശം സംബന്ധിച്ച നിയമങ്ങളില്‍ വ്യക്തതയുണ്ടാവാന്‍ അധ്യാപകര്‍ക്ക് ബോധവത്കരണ ക്ലാസുകളും കൈപ്പുസ്തകവും നല്‍കും. പോക്‌സോ കേസുകളില്‍ പൊലീസിന് കൂടുതല്‍ കരുതല്‍ വേണമെന്ന് കമീഷന്‍ അംഗം അഡ്വ. ബി. ബബിത പറഞ്ഞു. പോക്‌സോ കേസുകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെടന്നുണ്ട്. എങ്കിലും പൊലീസും ഡോക്ടര്‍മാരും അതിജീവിതരോട് കൂടുതല്‍ കാരുണ്യപൂര്‍വം പെരുമാറണം. പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ട വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കമീഷന്‍ അംഗങ്ങള്‍ യോഗത്തില്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറി വി.ജി. അനുപമ, ജില്ല ശിശു സംരക്ഷണ സമിതി ഓഫിസര്‍ എസ്. ശുഭ, സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ എം.വി. മോഹനന്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.