വൈദ്യുതി ഉൽപാദന രംഗത്ത് മീൻ വല്ലം പദ്ധതിക്ക് മികച്ച നേട്ടം കല്ലടിക്കോട്: മീൻവല്ലം മിനി ജലവൈദ്യുതി പദ്ധതിക്ക് ഉൽപാദനം രംഗത്ത് റെക്കോഡ് നേട്ടം. ഇതുവരെ പത്തരകോടി ലാഭമാണ് പദ്ധതി വഴി ലഭിച്ചത്. 2014 ആഗസ്റ്റ് 29ന് പ്രവർത്തനമാരംഭിച്ച പദ്ധതി മുഖേന 5.63 കോടി യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. 17 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. അഞ്ചാം വർഷം തന്നെ നബാർഡിൽനിന്ന് വായ്പയെടുത്ത തുകയും പലിശയും തിരിച്ചടച്ചു. വൈദ്യുതി ബോർഡുമായുള്ള കരാർ പ്രകാരം യൂനിറ്റ് ഒന്നിന് 4.88 രൂപ നിരക്കിലാണ് വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് വിൽക്കുന്നത്. രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുത്ത് വിജയകരമായ പദ്ധതിയെന്ന സവിശേഷതയും മീൻവല്ലത്തിനുണ്ട്. പാലക്കാട് ജില്ല പഞ്ചായത്തിന്‍റെ അധീനതയിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ്. മീൻ വല്ലം ഉപപദ്ധതിക്ക് രൂപരേഖ സമർപ്പിച്ചിട്ടും പദ്ധതി പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. വൈദ്യുതി ഉൽപാദിപ്പിച്ച് കൈമാറുന്ന പ്രസരണ ശൃംഖലയുടെ ആധുനികവത്കരണവും കടലാസിലൊതുങ്ങിയ മട്ടാണ്. നിലവിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വാക്കോട് വൈദ്യുതി സബ്സ്റ്റേഷനിലെത്തിക്കുന്നതിന് പരമ്പരാഗത അലുമിനിയം ലൈനുകളാണ് ഉപയോഗിക്കുന്നത്. പ്രസരണ നഷ്ടവും അറ്റകുറ്റപണികൾ കൂടുന്നത് ഒഴിവാക്കാൻ ഫൈബർ കേബിൾ സ്ഥാപിക്കണമെന്ന നിർദേശവും നടപ്പായില്ല. പടം) KLKD Meenvallam മീൻവല്ലം പദ്ധതിയുടെ പവർഹൗസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.