പൊൻമുഖം മലയിലേക്ക് യു.ഡി.എഫ് മാർച്ച്

ചെർപ്പുളശ്ശേരി: യു.ഡി.എഫ് നെല്ലായ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പൊൻമുഖം മലയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പൊതുയോഗം മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. മേലാടയിൽ വാപ്പുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം പി. സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തി. എൻ.പി. രാമകൃഷ്ണൻ, ഹംസത്ത് മാടാല, കെ. രാജീവ്, മാടാല മുഹമ്മദലി, കെ.എം.കെ. ബാബു എന്നിവർ സംസാരിച്ചു. (ചിത്രം: പൊൻമുഖം മലയിലേക്ക് യു.ഡി.എഫ് നടത്തിയ മാർച്ച് മരയ്ക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്യുന്നു. Pew ch py 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.