സ്വർണമാല വൃത്തിയാക്കാൻ വാങ്ങി തട്ടിപ്പ്​; ബിഹാർ സ്വദേശി പിടിയിൽ

പാലക്കാട്​: സ്വർണമാല വൃത്തിയാക്കി നൽകാമെന്ന്​ പറഞ്ഞ് തട്ടിപ്പുനടത്തിയ ബിഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ്​ ചെയ്തു. ബിഹാർ റാണിഗഞ്ച് സ്വദേശി തോമാകുമാറാണ്​ (26) അറസ്റ്റിലായത്​. ചൊവ്വാഴ്ച വൈകീട്ട് പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം. കാടാങ്കോട് മണ്ണാർക്കാട്ടുപറമ്പ് സ്വദേശിനിയുടെ 1.25 പവന്‍റെ ലോക്കറ്റടക്കമുള്ള സ്വർണമാലയാണ് തോമാകുമാർ ഊരിവാങ്ങിയത്. സ്വർണം വൃത്തിയാക്കും മുമ്പ് വെള്ളിപ്പാദസരവും വിളക്കുകളും വൃത്തിയാക്കിക്കാണിച്ച് യുവതിയുടെ വിശ്വാസം പിടിച്ചുപറ്റി. എന്നാൽ, സ്വർണമാല വാങ്ങിയശേഷം തിരിച്ചുനൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. ഇതോടെ യുവതി ആളുകളെ കൂട്ടി തോമകുമാറിനെ പിടിച്ചുവെക്കുകയും പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് സ്വർണപ്പണിക്കാരനെ വിളിച്ച് സ്റ്റേഷന് പരിസരത്തു വെച്ച് ദ്രാവകം മൺചട്ടിയിൽ ഒഴിച്ച് കത്തിച്ച് രാസവസ്തുക്കൾ ഉപയോഗിച്ച് ഉരുക്കി. രാസപ്രവർത്തനങ്ങൾക്കുശേഷം 7.170 ഗ്രാം തൂക്കമുള്ള സ്വർണം ലഭിച്ചതായും പൊലീസ് പറഞ്ഞു. തുടർന്ന് തോമകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് ടൗൺ സൗത്ത് എസ്.എച്ച്.ഒ ഷിജു ടി. എബ്രഹാം, എസ്.ഐ വി. ഹേമലത, അഡീഷനൽ എസ്.ഐ വി. ഉദയകുമാർ, എസ്.സി.പി.ഒമാരായ എം. സുനിൽ, സുനിൽദാസ്, ആർ. ഷൈനി, സി.പി.ഒമാരായ എസ്. സജീന്ദ്രൻ, സി. രാജീവ് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. pew thoma തോമകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.