ചെർപ്പുളശ്ശേരി: ചെറിയ തോതിൽ ഖനനം തുടങ്ങി വിതരണ ശൃംഖല വ്യാപിപ്പിച്ച് വൻ വ്യവസായമായി മാറ്റുന്ന ക്വാറി ക്രഷർ യൂനിറ്റുകൾ നാട്ടുകാരുടെ സമാധാനം കെടുത്തുന്നു. അനുവദിച്ചതിലും കൂടുതൽ അളവിൽ സ്ഫോടന മരുന്നുകൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിലൂടെ സമീപ വാസികളുടെ വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും നാശമുണ്ടാകുന്നു. ക്വാറിയുടെ സമീപത്തെ പല റോഡുകളും ഗതാഗതം നിരോധിച്ച അവസ്ഥയാണ്. ചെർപ്പുളശ്ശേരി വീട്ടിക്കാട് പ്രവർത്തിക്കുന്ന ക്വാറി പ്രവർത്തനം നിർത്തണമെന്ന പ്രമേയം കഴിഞ്ഞദിവസം കൗൺസിൽ പാസാക്കി. ക്രഷറിനെതിരെ ഭരണ-പ്രതിപക്ഷ യോജിപ്പുണ്ടെങ്കിലും പ്രമേയത്തിലെ രാഷ്ടീയ വിയോജിപ്പ് കൗൺസിലിൽ വാഗ്വാദത്തിന് ഇടയാക്കി. ഈ പ്രദേശത്തേ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനായി നടത്തിയ ശ്രമദാനം തർക്കത്തിന് ഇടയാക്കി. പൊലീസ് ഇടപെട്ടാണ് പരിഹരിച്ചത്. നെല്ലായയിലെ പൊൻമുഖം മലയിലെ പുതിയ യൂനിറ്റിനെതിരെ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സമരരംഗത്താണ്. കോടതി ഉത്തരവുകളുടെ പിൻബലത്തിലാണ് ക്വാറി പ്രവർത്തനം. ''''''''''...................... എം.എൽ.എ പൊൻമുഖം മല സന്ദർശിച്ചു ചെർപ്പുളശ്ശേരി: പുതുതായി പ്രവർത്തനം തുടങ്ങിയ പൊൻമുഖം മലയിലെ ക്വാറി ക്രഷർ പ്രദേശങ്ങളും സമീപത്തെ അടിവാര പ്രദേശങ്ങളും പി. മമ്മിക്കുട്ടി എം.എൽ.എ സന്ദർശിച്ചു. പൊൻമുഖം മല സംരക്ഷണ സമരസമിതി പ്രവർത്തകരും വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് പ്രസിഡന്‍റും പഞ്ചായത്തംഗങ്ങളും എം.എൽ.എയെ കണ്ട് മല സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. (pewchpy5,6) (പൊൻമുഖം മലയിലെ ക്രഷർ പ്രദേശങ്ങൾ പി. മമ്മിക്കുട്ടി എം.എൽ.എ സന്ദർശിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.