പാലക്കാട്: അട്ടപ്പാടിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട മധുവിന്‍റെ യഥാർഥ കൊലപാതകികൾ രക്ഷപ്പെടരുതെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കലക്ടറേറ്റ് ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ കരീപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എം. സുലൈമാൻ, ആദിവാസി സംരക്ഷണ സംഘം നേതാവ് നീളിപാറ മാരിയപ്പൻ, വി.പി. നിജാമുദ്ദീൻ, ചന്ദ്രൻ പുതുക്കോട്, കരീം പറളി എന്നിവർ സംസാരിച്ചു. സൈദ് ഇബ്രാഹിം സ്വാഗതവും റിയാസ് ഖാലിദ് നന്ദിയും പറഞ്ഞു. p3 welfare വെൽഫെയർ പാർട്ടി കലക്ടറേറ്റ് ധർണ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ കരീപ്പുഴ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.