അവകാശ സംരക്ഷണ പ്രഖ്യാപനവും റാലിയും

പാലക്കാട്​: ആൾ കേരള പെയിന്‍റേഴ്​സ്​ ആൻഡ്​ കോൺട്രാക്​ടേഴ്​സ്​ അസോസിയേഷനും ആൾ കേരള പെയിന്‍റേഴ്​സ്​ വെൽഫയർ അസോസിയേഷനും ചേർന്ന്​ തൊഴിൽ സംഘടിപ്പിച്ചു. അഗളി ക്യാമ്പ് സെന്‍ററിൽ നടന്ന പരിപാടിയിൽ 14 ജില്ലകളിൽനിന്നായി 650 പ്രതിനിധികൾ പങ്കെടുത്തു. ആൾ കേരള പെയിന്‍റേഴ്​സ്​ വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ ജിതിൻ പത്തനംതിട്ട റാലി ഉദ്ഘാടനം ചെയ്തു. ആൾ കേരള പെയിന്‍റേഴ്​സ്​ ആൻഡ്​ കോൺട്രാക്​ടേഴ്​സ്​ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ ലൈജു ചങ്ങനാശ്ശേരി അധ്യക്ഷനായി. സംസ്ഥാന വ്യാപകമായി ബോധവത്ക്കരണ സെമിനാറുകളും പൊതുയോഗങ്ങളും സംഘടിപ്പിക്കാനും നവംബർ ആറിന് കാസർകോട്ടുനിന്ന്​ ആരംഭിച്ച് 14 ജില്ലകളിൽക്കൂടി അവകാശ സംരക്ഷണ വിളംബര യാത്ര നടത്താനും യോഗം തീരുമാനിച്ചു. എ.കെ.പി.സി.എ സംസ്ഥാന സെക്രട്ടറി കെ.എസ്​. രതീഷ്, ബിജു പുതുപ്പള്ളി, ഷരീഫ് വളാഞ്ചേരി, അലി കോട്ടക്കൽ, ബിന്‍റോ പുൽപ്പള്ളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.