നിർധന വിവാഹം

വടക്കഞ്ചേരി: കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അണക്കപ്പാറ വാദീറഹ്മ സാന്ത്വന കേന്ദ്രം മാതൃകയാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. അണക്കപ്പാറ വാദീറഹ്മ വടക്കഞ്ചേരിയിൽ സംഘടിപ്പിച്ച യതീം വിവാഹ ചടങ്ങ്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി.പി. സുമോദ് എം.എൽ.എ മുഖ്യാതിഥിയായി. പി.എം.കെ. തങ്ങൾ അധ്യക്ഷനായി. ഷാഫി പറമ്പിൽ എം.എൽ.എ, കെ. കുമാരൻ, കാസിം മുസ്​ലിയാർ എന്നിവർ സംബന്ധിച്ചു. സയ്യിദ് സൈനുദ്ദീൻ ബുഖാരി നിക്കാഹ് കാർമികത്വം വഹിച്ചു. പടം: അണക്കപ്പാറ വാദീറഹ്മ സംഘടിപ്പിച്ച യതീം വിവാഹ ചടങ്ങ്​ മന്ത്രി വി. അബ്​ദുറഹ്​മാൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.