ആനയൂട്ട് നടത്തി

ഒറ്റപ്പാലം: ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ ആനയൂട്ട്​ നടത്തി. ഏഴ് ആനകൾക്ക്​ ഭക്ഷണം വിളമ്പി. ആനയൂട്ടിന് മുന്നോടിയായി പുലർച്ച പനാവൂർ മനക്കൽ പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രത്യക്ഷ മഹാഗണപതി ഹോമം നടന്നു. ആനയൂട്ടിന്‍റെ ഉദ്‌ഘാടനം നിർവഹിച്ച മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ എം.ആർ. മുരളി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ പതാക ഉയർത്തി. പാലപ്പുറം മണിയാശാന്‍റെ നേതൃത്വത്തിൽ അമ്പതിലേറെ വാദ്യകലാകാരന്മാർ അണിനിരന്ന പാണ്ടിമേളവും ആനയൂട്ടിന് അകമ്പടിയായി. pew_otp_1_ ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് pew_otp_ 1 _ ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ എം.ആർ. മുരളി ആനക്ക് തീറ്റ നൽകി ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.