പാലക്കാട്: ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ നഗരത്തിൽ ഫ്രീഡം സ്ട്രീറ്റ് യുവജന സംഗമം സംഘടിപ്പിച്ചു. ഓരോ ബ്ലോക്ക് കമ്മിറ്റികൾക്ക് കീഴിലും മേഖല കമ്മിറ്റി തിരിച്ചാണ് യുവജനങ്ങൾ വിക്ടോറിയ കോളജ് മുതൽ കോട്ടമൈതാനം വരെ പ്രകടനത്തിൽ പങ്കെടുത്തത്. വണ്ടിവേഷങ്ങളും കൊടികളും കൊട്ടും പാട്ടുമായി വർണാഭമായായിരുന്നു പ്രകടനം. തുടർന്ന് കോട്ടമൈതാനത്ത് ചേർന്ന പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്‌ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഇ.എൻ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ.സി. റിയാസുദ്ദീൻ, പ്രസിഡന്‍റ് ആർ. ജയദേവൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്, ജില്ല ട്രഷറർ അഡ്വ. എം. രണ്ദീഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ഷക്കീർ, പി.വി. രതീഷ്, എം.എൽ.എമാരായ പി.പി. സുമോദ്, അഡ്വ. കെ. പ്രേംകുമാർ, കെ. ശാന്തകുമാരി, കെ. ബാബു എന്നിവർ സംസാരിച്ചു. p3 dyfi ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.