എസ്.ഐ.ഒ ചർച്ച സദസ്സ് മണ്ണാർക്കാട്: 'ലിംഗ രാഷ്ട്രീയം, നൈതികത, ഇസ്‌ലാം' തലക്കെട്ടിൽ എസ്.ഐ.ഒ ജില്ല പഠനവിഭാഗം ചർച്ച സദസ്സ് സംഘടിപ്പിച്ചു. ഖത്തർ സി.എസ്.ആർ ഡയറക്ടർ ഡോ. അബ്ദുൽ വാസിഹ് ധർമഗിരി, സാമൂഹിക പ്രവർത്തകയും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സമിതി അംഗവുമായ ഷമീമ സക്കീർ, ഗവേഷക വിദ്യാർഥികളായ ഹർഷദ് ഷിബിൻ, ടി.പി. ഹാമിദ് എന്നിവർ വിഷയാവതരണം നടത്തി. ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ല സമിതി അംഗം കളത്തിൽ ഫാറൂഖ് സമാപനം നടത്തി. p3 charcha എസ്.ഐ.ഒ ജില്ല പഠനവിഭാഗം മണ്ണാർക്കാട് സംഘടിപ്പിച്ച ചർച്ച സദസ്സ് ഖത്തർ സി.എസ്.ആർ ഡയറക്ടർ ഡോ. അബ്ദുൽ വാസിഹ് ധർമഗിരി സംസാരിക്കുന്നു എസ്.വൈ.എസ് ടീം ഒലീവ് റാലി must തൃത്താല: എസ്.വൈ.എസ് ജില്ല കമ്മിറ്റി തൃത്താല പടിഞ്ഞാറങ്ങാടിയില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ടീം ഒലിവ് ജില്ല റാലിയും സ്വാതന്ത്ര്യദിന സമ്മേളനവും സംഘടിപ്പിച്ചു. ഉച്ചക്ക് മൂന്നിന് പടിഞ്ഞാറങ്ങാടി പട്ടാമ്പി റോഡില്‍നിന്ന് ആരംഭിച്ച ടീം ഒലീവ് ജില്ല റാലിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. റാലിക്ക് സമാപനം കുറിച്ച് നടന്ന സ്വാതന്ത്ര്യദിന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സിറാജുദ്ദീന്‍ സഖാഫി കൂരിക്കുഴി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.എ. നാസര്‍ സഖാഫി പള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ആസാദി സംഗമം കൊപ്പം: 'സ്വാതന്ത്ര്യം അടിയറവെക്കില്ല' പ്രമേയമുയർത്തി എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി സ്വാതന്ത്ര്യദിനത്തിൽ പട്ടാമ്പി കൊപ്പത്ത് ആസാദി സംഗമം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ സംഗമത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജില്ല പ്രസിഡന്‍റ് ഷഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.