കാട്ടുപന്നി ആക്രമണം; ആദിവാസിക്ക്​​ ഗുരുതര പരിക്ക്

പറമ്പിക്കുളം: കൃഷിപ്പണിക്കിടെ പന്നി ആക്രമിച്ച് ആദിവാസിക്ക് ഗുരുതര പരിക്ക്. തേക്കടി അല്ലിമൂപ്പൻ കോളനിയിലെ രാമരാജനാണ്​ (61) പരിക്കേറ്റത്​. ചൊവ്വാഴ്ച രാവിലെ 10ന്​ വീടിനു സമീപത്തെ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ്​ ആക്രമണം. ചാടി ഇടിച്ചുവീഴ്​​ത്തിയ ശേഷം ആക്രമിക്കുകയായിരുന്നെന്ന്​ രാമരാജൻ പറഞ്ഞു. വാരിയെല്ലുകൾ പൊട്ടി താഴെ ആഴത്തിൽ മുറിവുണ്ട്. ജില്ല ആശുപത്രിയിൽ പരിശോധിച്ചശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. പടം PEW - KLGD പന്നി ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ രാമരാജ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.