കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക്

കാഞ്ഞിരപ്പുഴ: ഉദ്യാനത്തിൽ സന്ദർശകപ്രവാഹം. വരുമാനത്തിലും റെക്കോഡ് വർധന. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്​ കാഞ്ഞിരപ്പുഴ ഡാമിലെയും ഉദ്യാനത്തിലെയും അലങ്കാരങ്ങളും വർണവിസ്മയങ്ങളുമാണ് സന്ദർശകരുടെ തിരക്ക് കൂട്ടിയത്. ഡാമിൽനിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിൽ ത്രിവർണ പതാക പ്രകാശിപ്പിച്ചത്​ സന്ദർശകരെ ആകർഷിച്ചു. സാധാരണ ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ ഏകദേശം അര ലക്ഷം രൂപയാണ്​ ടിക്കറ്റ് വരുമാനം. ഈ മാസം 13, 14, 15 തീയതികളിലായി മുതിർന്നവരും കുട്ടികളും അടക്കം 16,664 ഡാം സന്ദർശിച്ചു. ഞായറാഴ്ച മാത്രം 12,101 പേർ സന്ദർ​ശിച്ചു. മൂന്ന്​ ദിവസങ്ങളിലായി മൊത്തം 2,22,530 രൂപ ടിക്കറ്റ് വരുമാനം ലഭിച്ചു. പടം) KL KD Kanjirapuzha D കാഞ്ഞിരപ്പുഴ ഡാം പശ്ചാത്തലത്തിൽ ജലാശയത്തിന്‍റെ ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.