പാലക്കാട്: ചിറ്റിലഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തക സൂര്യപ്രിയയുടെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ്. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വസീഫ്. പ്രതി ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്ന യൂത്ത് കോൺഗ്രസ് പ്രചാരണം തീർത്തും അസംബന്ധമാണ്. പ്രതിക്ക് ഡി.വൈ.എഫ്.ഐയുമായി ബന്ധവുമില്ല. യുവാക്കളിൽ ജനാധിപത്യബോധം കുറയുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. സൗഹൃദത്തിലാകുന്നതുപോലെത്തന്നെ സൗഹൃദത്തിൽനിന്ന് മാറാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്. ഇത് പുതിയ തലമുറ ഉൾക്കൊള്ളണം. ഡി.വൈ.എഫ്.ഐ ഇതുസംബന്ധിച്ച് സംസ്ഥാന വ്യാപകമായി കാമ്പയിൻ നടത്തുമെന്നും വസീഫ് പറഞ്ഞു. സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺബാബു, ജില്ല സെക്രട്ടറി കെ.സി. റിയാസുദ്ദീൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.