മൂന്നുദിവസങ്ങളിലായി ത്രിവര്‍ണ പതാക ഉയര്‍ത്തികെട്ടണം

മൂന്നുദിവസങ്ങളിൽ ത്രിവര്‍ണ പതാക ഉയര്‍ത്തികെട്ടണം പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 13, 14, 15 തീയതികളില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ദേശീയപതാക ഉയര്‍ത്തുന്നവര്‍ 15നും ഉയര്‍ത്താന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ 14ന് വൈകീട്ട് സൂര്യാസ്തമയത്തിന് മുമ്പ്​ ദേശീയപതാക താഴ്ത്തികെട്ടുകയും പിന്നീട് 15ന് വീണ്ടും ഉയര്‍ത്താമെന്നും എ.ഡി.എം അറിയിച്ചു. ആഗസ്റ്റ് 13 മുതല്‍ 15 വരെ മൂന്നുദിവസം ജില്ലയിലെ വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫിസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശമുണ്ട്. 15ന് ദേശീയപതാക ഉയര്‍ത്താന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഈ മൂന്ന് ദിവസവും പതാക താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.