മണ്ണാർക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂനിറ്റ് വ്യാപാരിദിനം ആഘോഷിച്ചു. വ്യാപാര ഭവനിൽ യൂനിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം പതാക ഉയർത്തി. തുടർന്ന് ബസ് സ്റ്റാൻഡ് പരിസരത്ത് വ്യാപാരികളുടെ തൊഴിൽ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ധർണ നടത്തി. സമരം നിയോജക മണ്ഡലം പ്രസിഡന്‍റ് രമേഷ് പൂർണിമ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വ്യാപാര മേഖലയിലൂടെ ജീവിതം മുന്നോട്ടുനയിക്കുന്ന 10 വനിത വ്യാപാരികളെ ആദരിച്ചു. മണ്ണാർക്കാട് പൊലീസ് സ്റ്റേഷനു മുന്നിലെ പാഥേയം സൗജന്യഭക്ഷണ പരിപാടിയുമായി സഹകരിച്ച് നിർധനർക്ക് ഭക്ഷണ വിതരണം നടത്തി. വ്യാപാരമേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ വകുപ്പുമന്ത്രിമാർക്ക് നിവേദനങ്ങൾ അയച്ചു. ഭാരവാഹികളായ ജോൺസൺ, ഷമീർ യൂനിയൻ, ഡേവിസ്, ആബിദ്, സജി ജനത, ഷമീർ വി.കെ.എച്ച്, ഗുരുവായൂരപ്പൻ, യൂത്ത് വിങ് ഭാരവാഹികളായ മിൻഷാദ്, ഹാരിസ് മാളിയേക്കൽ, സിബി കൃഷ്ണദാസ്, ഷമീർ കിങ്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.