ദേശീയ സെമിനാറും സ്വീകരണവും

മണ്ണാർക്കാട്: ഗോത്ര ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജ് ചരിത്രവിഭാഗവും എം.ഇ.എസ് പാലക്കാട് ജില്ല കമ്മിറ്റിയും ചേർന്ന്​ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറും ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നഞ്ചിയമ്മക്ക്​ സ്വീകരണവും ബുധനാഴ്ച രാവിലെ 10ന്​ മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്‍റ്​ ഡോ. പി.എ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.സി.കെ. സെയ്ദ് അലി അധ്യക്ഷത വഹിക്കും. അക്കാദമിക് സെഷൻ ഉദ്ഘാടനം എം.ഇ.എസ് കോർപറേറ്റ് മാനേജർ ഡോ. ഹാഷിം നിർവഹിക്കും. കെ.സി.കെ. സെയ്താലി, കെ.പി. അക്ബർ, പ്രഫ. സലാഹുദ്ദീൻ, ഡോ. സൈനുൽ ആബിദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.