ദേശീയപാതയിൽ ഗതാഗതക്കുരുക്ക്​; വലഞ്ഞ്​ യാത്രക്കാർ

പുതുപ്പരിയാരം: പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരം ഭാഗത്ത് ഗതാഗതക്കുരുക്ക് കാരണം യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. ചൊവ്വാഴ്ച ഉച്ചക്ക്​ 1.40ന് രൂപപ്പെട്ട ഗതാഗതക്കുരുക്ക് വൈകീട്ട് 3.15 വരെ നീണ്ടു. ഒലവക്കോടിനും മുട്ടിക്കുളങ്ങരക്കും ഇടയിൽ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. പാലക്കാട് നഗരപ്രദേശങ്ങളിലേക്ക് പോകുന്നവരും കോഴിക്കോട് മേഖലയിലേക്ക് പോകുന്നവരും ദീർഘനേരം വഴിയിൽ വാഹനം നിർത്തിയിടാൻ നിർബന്ധിതരായി. രോഗികളുമായി വന്ന ആംബുലൻസുകളും കുടുങ്ങി. ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതാണ് ഗതാഗതക്കുരുക്കിന് വഴിയൊരുക്കിയത്. ഈ പ്രവൃത്തിക്ക് കോൺക്രീറ്റ് മിശ്രിതം ഉണ്ടാകുന്ന വാഹനം പാതയിൽതന്നെയാണ്​ ഉണ്ടായിരുന്നത്​. പടം) KLKD Pudupariyaram പുതുപ്പരിയാരത്തെ ഗതാഗതക്കുരുക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.