നെല്ലിയാമ്പതി: പാടഗിരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തിങ്കളാഴ്ച നെല്ലിയാമ്പതിയിലെ നൂറടി, പാടഗിരി പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് ഇവിടത്തെ നിവാസികൾ ചൊവ്വാഴ്ച മുതൽ പാടഗിരിയിലെ പാരിസ് ഹാളിലെ ക്യാമ്പിലാണ് കഴിയുന്നത്. കൈകാട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ സംഘമാണ് ക്യാമ്പിലെത്തി മുഴുവൻ പേരെയും പരിശോധിച്ചത്. നെല്ലിയാമ്പതിയിലെ ദുരന്തനിവാരണം, മഴക്കാല പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസിലെ ആർ.സി.എച്ച് ഓഫിസർ ഇൻ ചാർജ് ഡോ. പി. ലക്ഷ്മി പാടഗിരിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഇവിടെയുള്ളവരെ പരിശോധിക്കുകയും ചെയ്തു. നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ എം.എൽ.എസ് പി. രോഹിണി മരുന്ന് വിതരണം നടത്തി. ആശുപത്രി അറ്റൻഡർ വി. മുനിസ്വാമി, ജൂനിയർ ഇൻസ്പെക്ടർ ജെ. ആരോഗ്യം ജോയ്സൺ, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി. സഹനാഥൻ എന്നിവർ വൈദ്യപരിശോധനക്ക് നേതൃത്വം നൽകി. 12 വീടുകളിലുള്ളവരാണ് വെള്ളം കയറിയതിനെത്തുടർന്ന് പാടഗിരി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.