പാലക്കാട്: നെല്ലിന്റെ വില വർധിപ്പിക്കാത്ത സംസ്ഥാന സർക്കാർ നിലപാട് വഞ്ചനപരമാണെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ല കമ്മിറ്റി ആരോപിച്ചു. കേന്ദ്രസർക്കാർ നെല്ലിന്‍റെ താങ്ങുവിലയിൽ കിലോക്ക് ഒരു രൂപയുടെ വർധന വരുത്തി. സംസ്ഥാന സർക്കാർ അതിന് ആനുപാതികമായി നെല്ലുവില വർധിപ്പിക്കണമെന്നും നെല്ലിന്‍റെ ഉൽപാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ കിലോക്ക് 35 രൂപ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല ചെയർമാൻ കല്ലടിക്കോട് ഹരിദാസ് അധ‍്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി, ഡി.കെ.എഫ് ചെയർമാൻ ജോർജ് സിറിയക്, വേലായുധൻ കൊട്ടെക്കാട്, റയ്മണ്ട് ആന്റണി, പി.പി. ഏനു, സിറാജ് കൊടുവായൂർ, എസ്. അതിരഥൻ, ശിവദാസ് നൊച്ചുള്ളി, സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.