മലമ്പുഴ ഡാം തുറന്നു; വീടുകളിൽ വെള്ളം ഇരച്ചെത്തി

പാലക്കാട്​: മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനെത്തുടർന്ന്​ കൽപ്പാത്തിപ്പുഴയോരത്തെ വീടുകളിൽ വെള്ളം ഇരച്ചെത്തി. അകത്തേത്തറ ആണ്ടിമഠം ഭാഗത്തെ ഒമ്പത്​ വീടുകളിലാണ്​ വെള്ളം കയറിയത്​. ആണ്ടിമഠത്തെ തങ്കം, മൂർത്തി, രാജൻ, അർജുനൻ, മണികണ്ഠൻ, ഗുരു, സത്യഭാമ, സരോജിനി, സത്യൻ എന്നിവരുടെ വീടുകളിലാണ്​ വെള്ളംകയറി അപകടഭീഷണിയിലായത്​​. സരോജിനിയുടെ വീട്ടിൽ മുട്ടോളം വെള്ളമുണ്ട്​. വെള്ളം ഇരച്ചുകയറിയതോടെ സത്യനും കുടുംബവും വീടൊഴിഞ്ഞുപോയി. തങ്കത്തിന്‍റെ വീടിന്‍റെ അടുക്കള ഭാഗം വെള്ളത്തിലാണ്​. പുഴയിൽ ജലനിരപ്പ്​ ഉയരുന്നതിനാൽ കുടുംബങ്ങൾ രാത്രി മുഴുവൻ ഉറക്കമൊഴിച്ച്​​ ഇരിക്കുകയായിരുന്നു. ആണ്ടിമഠം ദേവിനഗറിലെ അംഗൻവാടിയിലും വെള്ളംകയറി. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച ഉച്ചക്കുശേഷവുമാണ്​ പുഴയിൽ ജലനിരപ്പ്​ ഉയർന്നത്​. ചൊവ്വാഴ്ച ഉച്ചക്ക്​​ മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ 55 സെ.മീറ്ററിൽനിന്ന്​ 80 സെ.മീറ്ററായി ഉയർത്തിയതോടെയാണ്​ ജലം കൽപ്പാത്തിപ്പുഴയിലൂടെ കുത്തിയൊഴുകി എത്തിയത്​. 2018ലെ പ്രളയകാലത്ത്​ ആണ്ടിമഠം ഭാഗത്ത്​ വീടുകൾ പുഴയെടുത്തിരുന്നു. pew sarojini ആണ്ടിമഠത്ത്​ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന്​ വീട്​ ഒഴിഞ്ഞ സരോജിനിയമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.