ആദിവാസി ഊരിൽ കാട്ടാനയെത്തി

അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ മേലേ ചുണ്ടപ്പെട്ടി . ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് ഒറ്റയാൻ ഊരിലേക്ക്​ കയറിയത്. ദിവസങ്ങളായി ഈ മേഖലയിൽ തമ്പടിച്ച കാട്ടാനയാണിത്. തിങ്കളാഴ്ച രാത്രി എലച്ചിവഴി ഊരിലും കാട്ടാനയിറങ്ങിയിരുന്നു. ഇവിടെ പത്തോളം വാഴകൾ നശിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. മേലേ ചുണ്ടപ്പെട്ടി ഊരിൽ അരമണിക്കൂറോളം നേരം തമ്പടിച്ച കാട്ടാനയെ പിന്നീട് സമീപത്തെ കാട്ടിലേക്ക്​ കയറ്റിവിട്ടു. കാട്ടാനകൾ സ്ഥിരമായി ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ്​ അഗളി പഞ്ചായത്തിലെ കാവുണ്ടിക്കല്ലിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. കാട്ടാനകളെ വനമേഖലയിൽ തന്നെ നിർത്താൻ ശാസ്ത്രീയ പോംവഴികൾ എത്രയും വേഗം നടപ്പാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ചിത്രം: മേലേ ചിണ്ടക്കി ഊരിൽ കാട്ടാന എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.