ആലത്തൂർ: സൗദിയിലെ ജിദ്ദയിൽ ജോലിസ്ഥലത്ത് 15 ദിവസം മുമ്പ് നിര്യാതനായ അഫ്സലിന്‍റെ (29) മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും. രാവിലെ ഏഴിന് വീട്ടിലെത്തിക്കുന്ന മൃതദേഹം ആനകുത്താംപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സൗദിയിൽ ഡ്രൈവറായിരുന്നു. തോണിപ്പാടം കുണ്ടുകാട് പള്ളിപറമ്പ് വീട്ടിൽ ആനകുത്താംപാറ ജുമാമസ്ജിദ്, മുസ്ലിം ലീഗ് തരൂർ നിയോജക മണ്ഡലം എന്നീ കമ്മിറ്റികളുടെ പ്രസിഡന്‍റും തരൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ കെ.ഇ. മുഹമ്മദ് ഖനിയുടെ മകനാണ്. മാതാവ്: ഐഷ (തരൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം). സഹോദരിമാർ: ഷമീറ (അധ്യാപിക, കൊളറോഡ് അംഗൻവാടി), ജസീല. PEW ALTR 1 അഫ്സൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.