മഴയിൽ തോടായി മുണ്ടൂർ-തൂത റോഡ്

മുണ്ടൂർ: മഴ പെയ്താൽ മുണ്ടൂർ -തൂത റോഡ് തോടാവും. വീടുകളിലും കടകളിലും ചളിവെള്ളവും ഇഴജന്തുക്കളും ഒഴുകിയെത്തും. റോഡ് നവീകരണ ഭാഗമായി പാതയോട്​ ചേർന്ന്​ അഴുക്കുചാൽ നിർമിച്ചെങ്കിലും പലയിടത്തും ഇത്​ തടസ്സപ്പെടുത്തി ചെറു റോഡുകൾ നിർമിച്ചതോടെ വെള്ളം റോഡിലേക്ക്​ കയറുകയാണെന്ന്​​ നാട്ടുകാർ പറയുന്നു. മന്ദത്തുകാവ്, വടക്കുമുറി, മേപ്പാട്ടുപുര, കൊട്ടിലിങ്കൽ എന്നിവിടങ്ങളിൽ നിന്ന്​ ഒഴുകിവരുന്ന ചളിവെള്ളമാണ് വീടുകളിലേക്കും കടകളിലേക്കും എത്തുന്നത്. പ്രധാന പാതയോട് ചേർന്ന ഗ്രാമീണ റോഡുകളിൽനിന്ന് വെള്ളം ചാലിലേക്ക് ഒഴുക്കുന്നതിന് ക്രമീകരണങ്ങൾ ഒരുക്കണമെന്നും പ്രശ്നം പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പടം) KL KD Mannath Kav മന്ദത്തുകാവ് റോഡിൽ ചളിവെള്ളം നിറഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.