ചെസ്​ ടൂർണമെന്റ്

പട്ടാമ്പി: നാഷനൽ സ്പോർട്സ് ആൻഡ് ഫുട്​ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ പ്രഥമ നടത്തി. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നായി അറുപതോളം കുട്ടികൾ അണ്ടർ 15, അണ്ടർ 10 എന്നീ രണ്ട് വിഭാഗങ്ങളിലായി മാറ്റുരച്ചു. മുനിസിപ്പൽ കൗൺസിലർ കെ.ആർ. നാരായണസ്വാമി ഉദ്​ഘാടനം ചെയ്തു. പ്രദീപ്‌ പട്ടാമ്പി അധ്യക്ഷത വഹിച്ചു. സീനിയർ നാഷനൽ അർബിറ്റർ അർജുൻ ദാസ് പട്ടാമ്പി മത്സരങ്ങൾ നിയന്ത്രിച്ചു. അണ്ടർ 10 വിഭാഗത്തിൽ റിഷാൻ റഷീദ് മലപ്പുറം, അണ്ടർ 15 വിഭാഗത്തിൽ അഭിഷേക് പട്ടാമ്പി എന്നിവർ ചാമ്പ്യൻമാരായി. വിജയികൾക്കുള്ള സമ്മാനം പാലക്കാട്‌ ജില്ല റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ അലിക്കുഞ്ഞ് കൊപ്പൻ, മുരളീധരൻ പട്ടാമ്പി, അക്ബർ പട്ടാമ്പി, അശോക് കുമാർ എന്നിവർ ചേർന്ന് നൽകി. എൻ.ആർ. അമൽരാജ്, ദീപക് ശശി എന്നിവർ സംസാരിച്ചു. ഫോട്ടോ pewptb 0216 പട്ടാമ്പിയിൽ നടന്ന ആർ. നാരായണസ്വാമി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.